അക്ഷര വഴിയിൽ ഗ്രന്ഥം എഴുന്നള്ളിപ്പ് നാളെ

Posted by On 01/10/2022
അക്ഷര വഴിയിൽ ഗ്രന്ഥം എഴുന്നള്ളിപ്പ് നാളെ

ദക്ഷിണ മൂകാംബിയുടെ അക്ഷര വഴികളിലേക്ക് വിശ്വാസികളുടെ തിരക്കേറി. പൂജവെയ്പ്പു ദിനമായ നാളെ ഗ്രന്ഥം എഴുന്നള്ളിപ്പ് നടക്കും. നവരാത്രി ഉത്സവ കാലയളവിലും മറ്റു പ്രധാനപ്പെട്ട ദിവങ്ങളിലും മാത്രം പുറത്തെടുക്കുന്ന താളിയോല ഗ്രന്ഥങ്ങളാണ് ഏഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തിൽനിന്ന് വൈകിട്ട് മൂന്നരയോടെയാണ് ഘോഷയാത്ര. ആറിന് സരസ്വതീ സന്നിധിയിൽ എത്തിച്ചേരും. ഗ്രന്ഥമണ്ഡപത്തിൽ 6.15 നു പൂജവെയ്പ് .

Download നവരാത്രി 2023 Notice