പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തും . സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് ഉത്സവം . നവരാത്രി ഉത്സവാഘോഷകാലത്തു ക്ഷേത്രവും പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിക്കും . പ്ലാസ്റ്റിക് വസ്തുക്കൾ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത് വിലക്കും. ഉത്സവം ആരംഭിക്കുന്നതിനു മുൻപ് ക്ഷേത്രത്തിലേക്കുള്ള പ്രധാ റോഡുകൾ ശുചിയാക്കും.കോട്ടയം, ചങ്ങനാശ്ശേരി ഡിപ്പോകളിൽ കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തും. ആരോഗ്യ വകുപ്പിൻറെ ആംബുലൻസ്, മെഡിക്കൽ സേവനം എന്നിവ ലഭ്യമാക്കുംഎന്ന് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.