ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ എന്നിവർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിയ ജെ പി നദ്ദയെ ക്ഷേത്രം അധികൃതർ ചേർന്ന് പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ, സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ക്ഷേത്രത്തിലെ നവരാത്രി കലാപരിപാടികൾ കേന്ദ്ര സഹമന്ത്രി വി മുരളീധരനും, ഹരികുമാർ ചങ്ങമ്പുഴയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ദേശീയ സംഗീത നൃത്തോത്സവത്തിൻ്റെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.