നവരാത്രി നാളുകളെ വരവേൽക്കാൻ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഒരുക്കം . സെപ്റ്റംബർ 26 മുതൽഒക്ടോബർ 5 വരെയാണ് ആഘോഷം 1500 പേരാണ് നവരാതി ദിവസങ്ങളിൽ പനച്ചിക്കാട് ക്ഷേത്രനടയിലെ കലാമണ്ഡപത്തിൽ വിവിധ കലകളിൽ അരങ്ങേറ്റംകുറിക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഒക്ടോബര് 2 ന് പൂജവെയ്പ് 3 ന് ദുർഗ്ഗാഷ്ടമി 4 ന് മഹാവാവാമി , 5 ന് വിജയദശമിയും,വിദ്യാരംഭവും നടക്കും. ദിവസവും വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സവം.പൂജ വെയപ് ദിവസം വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രം,ചോഴിയക്കാട് ശ്രീകൃഷ്ണ ക്ഷേത്രം , സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള ഘോഷയാത്രകൾ വൈകിട്ട് 5.30 ന് പരുത്തുംപാറ കവലയിൽ സംഗമിക്കും. പനച്ചിക്കാട് സരസ്വതി ബാലഗോകുലത്തിൻറെ ആഭിമുഖ്യത്തിൽ സ്വീകരിക്കും. അവിടെ സംഗമിച്ച മഹാഘോഷയാത്ര വൈകിട്ട് 6.15 ന് ക്ഷേത്രത്തിൽ എത്തിച്ചേരും